രംഗം5:
കോറിഡോർ
11:30
ടീച്ചർ1എന്താ സാറേ ഇങ്ങനെ നടക്കുന്നേ,ക്ലാസ്സ് ഇല്ലേ?
ടീച്ചർ2:ഇല്ല:ഇപ്പം ഫ്രീയാ.
ടീച്ചർ1:രാവിലത്തെ പിരീഡും ഫ്രീയായിരുന്നോ?
ടീച്ചർ2:അതെ.എന്റെ പിള്ളേര് പോയെ പിന്നെ എനിക്കങ്ങനെ ക്ലാസ്സില്ല.
ടീച്ചർ1:ആ cs കാരാണോ?
ടീച്ചർ2:അതുതന്നെ.
ടീച്ചർ1:അവന്മാരും സാറുമായിട്ട് നല്ല കമ്പനി ആയിരുന്നല്ലേ?
ടീച്ചർ2:പറയാനുണ്ടോ..
ടീച്ചർ1:അതാ സാറിനിത്ര വിഷമം.
ടീച്ചർ2:അത് മാത്രോ, ഒരുത്തന്റെ തന്തക്ക് വിളിച്ച കാലം മറന്നു….
ടീച്ചർ1:ഹ ഹ…
ടീച്ചർ2:ചിരിക്കാൻ പറഞ്ഞതല്ല.അവരുടെ ക്ലാസ്സ് ഒരു ഹരമായിരുന്നു..അവിടെച്ചെന്നാൽ ക്ലാസ്സെടുക്കാൻ തോന്നില്ല;എന്തേലും കൊച്ചുവർത്തമാനം പറഞ്ഞൊണ്ടിരിക്കും.. ആണും പെണ്ണും ഒക്കെ ഭങ്കര ഓളമായിരുന്നു.വേറാരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ
ചാടി കടിച്ചോണ്ടിരുന്നവന്മാരാ, പക്ഷെ ഞാൻ തന്തക്ക് വിളിച്ചാലും അവന്മാരൊന്നും പറയില്ലായിരുന്നു.അത്ര സ്നേഹമായിരുന്നു..
ടീച്ചർ1:അത് സാറിനെ പേടിച്ചിട്ടായിരിക്കും.
ടീച്ചർ:അവന്മാർക്കിവിടത്തെ തലതൊട്ടപ്പന്മാരെ പേടിയില്ലായിരുന്നു,പിന്നെയാ എന്നെ പേടിക്കുന്നത്…
ടീച്ചർ1:അവര് പോയേല് വിഷമമുള്ളത് നമ്മള് കുറച്ചുപേർക്ക് മാത്രമാ..
ടീച്ചർ2:ആ ലാബിലോട്ടൊക്കെ ചെന്ന് നോക്കിയാൽ കേൾക്കാം കുറ്റം പറയുന്നത്..
ടീച്ചർ1:എനിക്കെന്തായലും അവരെകൊണ്ട് ഉപകാരമായിരുന്നു.
ടീച്ചർ2:നീ അവന്മാരുടെ കൂടെ ടൂർ പോയതല്ലേ?
ടീച്ചർ1:രണ്ട് മൂന്ന് തവണ പോയിട്ടുണ്ട്. അവരുടെ ബാച്ച് മൊത്തം നല്ല കമ്പനിയായിരുന്നു. കളീടെ കാര്യത്തിലും അവന്മാര് കൊള്ളാമായിരുന്നു. ഒരു രണ്ട് മൂന്ന് പേരുണ്ടായിരുന്നു,എന്നും ബാറ്റും ബോളും ചോദിച്ചോണ്ട് വരും.ഇനിയിപ്പം ആരെങ്കിലും വന്നാലായി…
ടീച്ചർ2:ഒന്നാ മുടി നീട്ടിയവനല്ലേ? അവൻ നമ്മുടെ പയ്യനായിരുന്നു…അവന് കളിക്കാനൊക്കെ അറിയാമായിരുന്നോ?
ടീച്ചർ1:എവിടന്ന്,ചുമ്മാ ബാറ്റും ചോദിച്ചോണ്ട് വരുന്നതാ.. മറ്റവന്മാര് രണ്ടുപേരും കളിക്കും.
$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$
തുടരും……

pavam unkle puly cricketum chessum padikkan pattathathinte dheshyathil eppol pattu padikkuva enthinanno kavile pattu malsarathil jayikan pinne idea star singerile flatilum oru cheriya kannu und
Daa Annanu ittu thane thaangiyalleeeee
nee sookscicho aduthathu ninte veetukarude
oozhamaaa…
For uncle: kaavile paatu malsarathinu kaanam
cricket il team il ninnum , kavila pattumalsarathil ninnum unclinu nirbanthitha retirement koduthirikkunnu