മാസമനുസരിച്ചുള്ള ശേഖരങ്ങള്‍: സെപ്റ്റംബര്‍ 2009
ഇടനാഴികളിലൂടെ..
ഞാൻ ഇടനാഴികളിലൂടെ നടന്നു.ഒച്ചയനക്കങ്ങളൊന്നും കേൾക്കാനില്ല.എങ്ങും ഭയാനകമായ നിശബ്ദത തളം കെട്ടിക്കിടക്കുന്നു.ഇടനാഴികളിൽ വെള്ളിക്കൊലുസിന്റെ കിലുക്കങ്ങൾ കേൾക്കാനില്ല.കാമുകീകാമുകന്മാരുടെ നിശബ്ദ പ്രണയരംഗങ്ങളില്ല.കൂട്ടം കൂടി നിന്ന് വെടി പറയുന്ന ഗാങ്ങുകളില്ല,ഗാങ്ങ്ഫൈറ്റുകളുമില്ല.ജൂനിയർ പെൺപിള്ളേരെ ചാക്കിലാക്കാൻ നടക്കുന്ന,പഞ്ചസാരയുടെ മുഖ്യ ശ്രോതസ്സുകളായ ചേട്ടന്മാരുമില്ല.ഓർക്കുട്ടിന്റെ മാസ്മരിക ലോകത്തെത്തി,തന്റെ സുഹൃത്തുക്കളോട് കൊഞ്ചാനും ആവലാതികൾ പങ്കുവെക്കാനും വേണ്ടി നെറ്റ് ലാബിനുമുന്നിൽ കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തുന്ന ഓർക്കുട്ട് സന്യാസിമാരേയും കാണാനില്ല.തെയിലക്കാടുകളുടെ മറപിടിച്ചിരുന്ന് … Continue reading
Filed under കോളേജ്
