എന്റെ കലാലയം

 

 

 

 

 

 

 

 

എന്റെ കലാലയമേ,
ഞാൻ യാത്രയാവുന്നു
യാത്ര പറയാൻ വയ്യ
അത്രമേൽ തീവ്രമാം വാക്കുകളുടെ
ദാരിദ്ര്യം എന്നെ കീഴ്പ്പെടുത്തുന്നു…
കരയുവാൻ വയ്യ,
അത്രമേൽ നിർമലമാം കണ്ണീരിന്‌
ഞാൻ അർഹനല്ല..
പിരിയുവാൻ വയ്യ,
അത്രമേൽ
സ്നേഹിച്ച്‌ പോയി
ഞാൻ അറിയാതെ..

തിരിഞ്ഞു നോക്കാൻ വയ്യ,
എനിക്കും പോകണം…

ഇനി നമ്മളില്ല,
ഞാനും നീയുമെന്ന
യാഥാർത്ഥ്യം മാത്രം…
ഈ രാവുമായുമ്പോൾ
യാഥാർത്ഥ്യമെന്ന ശത്രുവിന്‌
ഞാൻ കീഴടങ്ങും…
അതിനുമുൻപ്‌ ഞാനിറക്കിവെക്കട്ടെ
എന്റെ സന്തോഷങ്ങൾ…
ആരും അറിയാത്ത(പറയാത്ത)
എന്റെ പ്രണയരഹസ്യങ്ങൾ..
പ്രണയനൊമ്പരങ്ങൾ…

ഹൃദയം വാർന്നൊഴുകിയ
ചുവന്ന രക്തത്തുള്ളികൾ….
മദ്യത്തിൽ മുങ്ങിയ
സ്വബോധ രാത്രികൾ..
പുകയിൽ മൂടിയ
നിരർത്ഥക സ്വപ്നങ്ങൾ..
രാത്രിയുടെ ഇരുണ്ട
യാമങ്ങളിലെവിടെയോ
നഷ്ടപ്പെട്ട വെളുത്തപാടുകൾ..

2അഭിപ്രായങ്ങള്‍

Filed under kavitha

2 Responses to എന്റെ കലാലയം

  1. നന്നായിരിയ്ക്കുന്നു.

    കലാലയത്തെ പിരിഞ്ഞ ശേഷമായിരിയ്ക്കും ആ നഷ്ടം നാം ശരിയ്ക്കും തിരിച്ചറിയുക.

  2. എന്‍റെ കലാലയമെന്ന ഈ കവിത നമുക്കെല്ലാം ഗൃഹാതുരത്വത്തിന്‍റെ ഒരു പുതിയ ഭാഷ്യം സമ്മാനിച്ചിരിക്കുന്നു.,
    നന്ദി സുഹൃത്തേ.. തുടര്‍ന്ന് പ്രതീക്ഷിക്കുന്നു..

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )